യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

പരപ്പനങ്ങാടി: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലിസ് പിടികൂടി. കടലുണ്ടി സ്വദേശിയായ പരീന്റ പുരക്കല്‍ അര്‍ഷാദി (28) നെയാണ് പരപ്പനങ്ങാടി എസ്‌ഐ കെ ആര്‍ രഞ്ജിത്തും സംഘവും പിടികൂടിയത്. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഫ്ടിയിലെത്തിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോലിസിനെ കണ്ട് ബീച്ചിലേക്കോടിയ പ്രതിയെ പിന്തുടര്‍ന്ന പോലിസ് സംഘം സമീപത്തെ വീട്ടിലെ വിറകുപുരയില്‍ വച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഏഴുമാസം മുമ്പ് കടലുണ്ടി നഗരത്തിലെ ഉല്‍സവപ്പറമ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പാണ്ടി ശംസുവിനെ കഴുത്തറുക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടയാളാണ് പ്രതി. എഎസ്‌ഐമാരായ സുരേന്ദ്രന്‍, മുരളീധരന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷിജിത്ത്, അനീഷ്, സഹദേവന്‍, ധീരജ്, അനില്‍ദേവ്, അഭിലാഷ്, ജിതിന്‍, പ്രിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top