യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രധാന പ്രതികള്‍ അറസ്റ്റില്‍

അതിരപ്പിള്ളി: കണ്ണംകുഴിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതികളെ അതിരപ്പിള്ളി പോലിസ് അറസ്റ്റ് ചെയ്തു. കണ്ണംകുഴി സ്വദേശികളായ കാരിക്കല്‍ വീട്ടില്‍ വിജിത്ത് (27), കാരിക്കല്‍ സതീഷ് എന്ന കുഞ്ഞി (28) എന്നിവരെയാണ് അതിരപ്പിള്ളി എസ്.ഐ സുജിത്ത് എസ് നായര്‍ അറസ്റ്റ് ചെയ്തത്.
ഇവരെ ഒളിവില്‍ കഴിയുന്നതിന് സഹായിച്ച പിള്ളപ്പാറ ഈരവേലി വീട്ടില്‍ ആന്റണി, കണ്ണംകുഴി മണിയാടന്‍ വീട്ടില്‍ അജയന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിജിത്ത്, സതീഷ് എന്നിവരെ എല്‍ത്തുരുത്തിലെ കോള്‍പ്പാടം പമ്പ്ഹൗസില്‍ നിന്നുമാണ് പിടികൂടിയത്. സപ്തംബര്‍ 7നായിരുന്ന കേസിനാസ്പദമായ സംഭവം.
ഇവരും കണ്ണന്‍കുഴിയിലെ സുധീഷ്‌കുമാര്‍, ആശാന്‍ സുനി എന്നിവരും ചേര്‍ന്ന് അടിപിടി നടന്നു.
ഇതിന്റെ പ്രതികാരത്തിന് അഷ്ടമിച്ചിറയിലെ വൈശാഖിന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ ഏര്‍പ്പാടാക്കുകയുമായിരുന്നു. എസ്.എസ്.ഐമാരായ പ്രദീപന്‍, ജോണ്‍സണ്‍, സീനിയര്‍ സി.പി.ഒമാരായ റോയ് പൗലോസ്, വി.എസ്.അജിത്ത്കുമാര്‍, ബൈജു, സൈബര്‍ വിദഗ്ദ്ധന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top