യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍കാസര്‍കോട്: ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ചൂരി കൃഷ്ണ ടാക്കീസിന് സമീപത്തെ ശ്രീജിത്തിനെയാണ് കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് രാത്രി പത്തേക്കാലോടെ ചൂരിയിലെ ഫാസ്റ്റ് ഫുഡ് കടയിലാണ് സംഭവം. ചുരിയിലെ അല്‍ത്താഫി (20)നെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമിച്ചത്. കറന്തക്കാട് കൃഷ്ണ ഹോട്ടലിന് സമീപത്തെ സന്ദീപും സംഘവുമാണ് അക്രമം നടത്തിയത്. പരിസരവാസികള്‍ എത്തി സന്ദീപിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. അക്രമിക്കുന്നതിനിടയില്‍ സന്ദീപിന് നിസാര പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സന്ദീപ് പോലിസിന്റെ നിരീക്ഷണത്തിലാണ്. ഇയാള്‍ക്കെതിരെ നേരത്തേ കാസര്‍കോട് പോലിസ് സ്‌റ്റേഷനില്‍ നാല് കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു

RELATED STORIES

Share it
Top