യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

വര്‍ക്കല: വര്‍ക്കല എസ്എന്‍ കോളജിന് സമീപത്തുവച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ആറ്റിങ്ങല്‍ വില്ലേജില്‍ മാര്‍ക്കറ്റ് റോഡില്‍ മിനി മന്ദിരത്തില്‍ പ്രസന്നന്‍ മകന്‍ യദുകൃഷ്ണനെ(20)വര്‍ക്കല പോലിസ് അറസ്റ്റുചെയ്തു.
പാളയംകുന്ന് ഗവ. സ്‌കൂളില്‍ എസ്എഫ്‌ഐ യുടെ മെംബര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഓജസിനെ എസ്എന്‍ കോളജിന് സമീപത്ത് വച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് യദുകൃഷ്ണന്‍. കല്ലമ്പലത്ത് നിന്നും വര്‍ക്കല ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഓ പിവി രമേശ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ പ്രൈജു, നാസര്‍, സിപിഓമാരായ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top