യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പൂച്ചാക്കല്‍: പാണാവള്ളിയിലെ വാടക വീട്ടില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പശ്ചിമ ബംഗാള്‍ ബാങ്കുര ജില്ലയില്‍ റോള്‍ ഗ്രാമപ്പഞ്ചായത്ത് സ്വദേശി ഹിമന്ത റായി ബാഗതി(23)യാണു മരിച്ചത്. പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്്ഷനു കിഴക്കുവശത്തുള്ള വാടകവീട്ടില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. 26 പേരാണ് ഇവിടെ താമസിച്ചിരുന്നത്. രാത്രിയില്‍ നിലവിളികേട്ട്്് ചെല്ലുമ്പോള്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന ബാഗതിയെയാണ് കണ്ടതെന്നാണ് കൂടെയുള്ളവരുടെ മൊഴി. ബാഗതിയും ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇയാള്‍ മുമ്പ് ആത്മഹത്യ—ക്കു ശ്രമിച്ചിരുന്നെന്നും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top