യുവാവിനെ കബളിപ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

മട്ടാഞ്ചേരി: രവിപുരം സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് യുവതി ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പോലിസ് പിടിയിലായി. അഭിജിത്ത് എന്നയാളെ കബളിപ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ സലാഹുദ്ധീന്‍(25), ജോണ്‍ ഷാല്‍ബിന്‍(24) എന്നിവരെയാണ് മട്ടാഞ്ചേരി സിഐ ടി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴായ്ച പുലര്‍ച്ചെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഭിജിത്തിനെ സൗഹൃദം നടിച്ച് യുവതി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം കാറില്‍ കയറി മദ്യവും മയക്കുമരുന്നും നല്‍കി കയ്യിലുണ്ടായിരുന്ന പണവും എടിഎം കാര്‍ഡും കവരുകയും അബോധാവസ്ഥയിലായ ഇയാളെ കണ്ണമാലിയിലെ റോഡില്‍ ഉപേക്ഷിച്ച ശേഷം കാറുമായി കടന്ന് കളയുകയായിരുന്നു. ഇതില്‍ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top