യുവാവിനെ കടയുടെ തൂണില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിപരിയാരം: നാദാപുരം സ്വദേശിയായ യുവാവിനെ പരിയാരത്ത് ആളൊഴിഞ്ഞ കടയുടെ തൂണില്‍ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി ചെറിയ ആലിക്കോയ (45)യെയാണ് തൂണില്‍ ബന്ധിച്ചത്. നാദാപുരം കല്ലാച്ചിക്കടുത്ത് പയന്തേങ്ങാണ് തന്റെ സ്ഥലമെന്നാണ് ഇയാള്‍ പോലിസിനോടു പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ പൂട്ടിയിട്ട കടവരാന്തയില്‍ കാലില്‍ ഇരുമ്പ് ചങ്ങലകൊണ്ട് ബന്ധിച്ച് കടയുടെ തൂണില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. കൈയും കാലും ചങ്ങലയി ല്‍ ബന്ധിച്ച് പൂട്ടിട്ട് ബന്ധിയാക്കിയ നിലയിലായിരുന്നു. യുവാവിന്റെ കരിച്ചില്‍ കേട്ടെത്തിയ നാട്ടൂകാര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം എസ്‌ഐ ഐവിആര്‍ വിനീഷിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം കടയുടെ തൂണ്‍ പൊളിച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top