യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായിനെടുമങ്ങാട് :കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി.കരകുളം മുല്ലശേരി മാങ്കാല സനുഭവനില്‍ രാധാകൃഷ്ണന്‍-സനൂജ ദമ്പതികളുടെ മകന്‍ മനു (26)വിനെയാണ് വൈകിട്ട് കരമനയാറില്‍ കാണാതായത്. ടിപ്പര്‍ ഡ്രൈവറായ മനു വൈകിട്ട് നാലരയോടെ നാല് സുഹൃത്തുക്കളുമായി വെമ്പന്നൂര്‍ വികാസ് നഗര്‍ കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു.നീന്തി കുളിക്കുന്നതിനിടെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ മനുവിനെ കണ്ടെത്താന്‍ നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ്റില്‍ നല്ല
ഒഴുക്കുണ്ടായിരുന്നതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും തിരച്ചില്‍ വൈകിട്ടോടെ നിറുത്തിവയ്ക്കുകയായിരുന്നു.സനു രാധകൃഷ്ണന്‍ സഹോദരനാണ്.

RELATED STORIES

Share it
Top