യുവാവിനെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ തമിഴ്‌നാട് ബസ് കസ്റ്റഡിയിലെടുത്തു

അമ്പലപ്പുഴ: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയി ല്‍ കഴിഞ്ഞിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടത്തിനിരയായ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തെങ്കാശി ഡിപ്പോയിലെ ബസാണ് പുന്നപ്ര പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ബസ് ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പെരുമാളിനെ പോലിസ് അറസ്റ്റ് ചെയ്തു.  അപകടശേഷം നിര്‍ത്താതെപോയ ബസ് പുനലൂരില്‍ നിന്നാണ് പിടികൂടിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് തകഴി ചെക്കിടിക്കാട് നൂറുപറത്തറയില്‍ പരേതനായ തങ്കപ്പന്റെ മകന്‍ സന്തോഷ് (സുരേഷ് 45) മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സന്തോഷ് രാത്രിയോടെ ചായകുടിക്കാനായി പുറത്തിറങ്ങിയതാണ്. ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്താതിരുന്നതിനെതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്     മെഡിക്കല്‍ കോളജിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top