യുവാവിനെ ആക്രമിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മയ്യില്‍: കൂട്ടുകാരന്റെ സ്‌കൂട്ടറില്‍ ബസ്സിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കാട്ടാമ്പള്ളി എം എം ഹൗസില്‍ എം എ ഫസലി(27)നെയാണ് മയ്യില്‍ എസ്‌ഐ എം പി രാഘവന്‍ അറസ്റ്റ് ചെയ്തത്.
ചേലേരി കായച്ചിറയിലെ രാമമംഗലത്ത് ആര്‍ കെ അജ്്മലി(27)നെ അക്രമിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി കായച്ചിറയിലാണ് സംഭവം.
കണ്ണൂര്‍-കാട്ടാമ്പള്ളി റൂട്ടിലോടുന്ന ഫാത്തിമ ബസ്സിന്റെ ഡ്രൈവറാണ് ഫസല്‍. അജ്മലിന്റെ കൂട്ടുകാരന്റെ സ്‌കൂട്ടറില്‍ ബസ്സിടിച്ചത് ചോദ്യം ചെയ്തപ്പോള്‍ ജാക്കി ലിവറുമായി ഇറങ്ങിവന്ന് തലയ്ക്കടിച്ചെന്നാണ് പരാതി. അജ്മല്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാവിലെയാണ് ഫസലിനെ പിടികൂടിയത്.

RELATED STORIES

Share it
Top