യുവാവിനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

ചാവക്കാട്: ഒരുമനയൂര്‍ ഒറ്റത്തെങ്ങ് ബിആര്‍ഡി ജങ്ഷനില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തിരുവത്ര മേത്തി ഷജീറി (33)നെയാണ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജില്ലാ ഗോപകുമാര്‍, എസ്‌ഐ കെ ജി ജയപ്രദീപ്, എഎസ്‌ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മാമാബസാര്‍ സ്വദേശി തറയില്‍ കമറുദ്ദീന്റെ മകന്‍ ഫര്‍ഷിലിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ എട്ടു പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്.

RELATED STORIES

Share it
Top