യുവാവിനെതിരേ വ്യാജപ്രചാരണം: പരാതി നല്‍കി

കണ്ണൂര്‍: കഠ്‌വയില്‍ ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചെന്നു പറഞ്ഞ് വ്യാജപ്രചാരണം നടത്തുന്നതിനെതിരേ നിയമനടപടിയുമായി യുവാവ്. എംആര്‍എം ടയേഴ്‌സ് ആന്റ് അലോയ് വീല്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ തളാപ്പിലെ മനോജിന്റെ പേരിലാണ് വ്യാജസന്ദേശം പ്രചരിപ്പിച്ചത്.  ആനന്ദ് മന്‍മഥന്‍ എന്നപേരില്‍ ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് പിന്നീട് ആനന്ദ് കൃഷ്ണന്‍ കെ വി എന്നയാള്‍ക്ക് ടാഗ് ചെയ്യുകയും ആനന്ദ് കൃഷ്ണനെന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് മനോജിന്റെ ഫോട്ടോയാണെന്നുമാണ് പരാതി. ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്ത മനോജിന്റെ രണ്ടുവര്‍ഷം മുമ്പുള്ള വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ എഡിറ്റ് ചെയ്താണു പ്രചാരണം നടത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ജില്ലാ പോലിസ് ചീഫിനും മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വീല്‍ അലൈന്‍മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സി പി നൗഷാദ്, കെ നീലേഷ്, എസ് ശിഹാബ്, പ്രിന്‍സ്, പി രാഘവന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top