യുവാവിനു മര്‍ദനം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: സ്വകാര്യ ഭക്ഷണ വിതരണ കമ്പനിയുടെ വിതരണക്കാരനെ കൊച്ചിയിലെ ഒരു റസ്‌റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് അവശനാക്കിയെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്ന് കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം സ്വദേശിയായ ജവഹര്‍ കാരാടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടില്‍ സ്ഥിതി ചെയ്യുന്ന റസ്‌റ്റോറന്റ് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദനമേറ്റത്. സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് ലഭ്യമാക്കണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജറോം കൊച്ചി സിറ്റി പോലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top