യുവാവിനു മര്‍ദനം: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി വാഹനം തടഞ്ഞു നിര്‍ത്തി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
2018 ജനുവരി മൂന്നിന് രാത്രി 9.30ന് തിരൂരങ്ങാടി ആശുപത്രി വളപ്പിലാണ് സംഭവം.  പ്രതികളുടെ നേതൃത്വത്തില്‍ ഒമ്പതംഗസംഘം മുന്‍വിരോധം വെച്ച് പരാതിക്കാരനായ വെന്നിയൂര്‍ കാട്ടിക്കുളങ്ങര ഹസന്റെ കബീര്‍ (40) ആണ് ആക്രമണത്തിന് ഇരയായിരുന്നത്. കേസില്‍ പ്രതികളായ തിരൂരങ്ങാടി പന്താരങ്ങാടി പതിനാറുങ്ങല്‍ മൂച്ചിക്കല്‍ മുജീബ് റഹ്മാന്‍ (35), വെന്നിയൂര്‍ കരിമ്പില്‍ കാട്ടിക്കുളങ്ങര ജാഫര്‍ (42), കക്കാട് കരിമ്പില്‍മികച്ച വീട് അബ്ദുല്‍ ഗഫൂര്‍ (30), ആലിന്‍ചുവട് കരിമ്പില്‍ കിഴക്കിനികത്ത് മദാരി മുഹമ്മദ് ജാസിം (28), കരിമ്പില്‍ കൊച്ചു പറമ്പില്‍ സന്തോഷ് (28), കാച്ചടി മൂഴിക്കല്‍ റഷീദ് (30), വെന്നിയൂര്‍ കാച്ചടി കൊടപ്പന വീട്ടില്‍ നാസര്‍ (33), കരിപ്പറമ്പ് വെട്ടിക്കുത്തി ഹംസ (36) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. ഇരുമ്പ് വടി കൊണ്ട് അടിച്ചു മര്‍ദിക്കുകയും കാറ് തല്ലി തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.  കാര്‍ തകര്‍ത്തതില്‍ 75000 രൂപ നഷ്ടം സംഭവിച്ചു. തിരൂരങ്ങാടി ഗ്രേഡ് എസ് ഐ അഹമ്മദ്കുട്ടിയാണ് കേസന്വേഷിക്കുന്നത്

RELATED STORIES

Share it
Top