യുവാവറിയാതെ സുഹൃത്ത് കഞ്ചാവ് നല്‍കി; ഖത്തറില്‍ അറസ്റ്റിലായി

കാസര്‍കോട്്: മുംബൈയില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ പോയ യുവാവില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് ഖത്തര്‍ പോലിസ് പിടികൂടി. യുവാവിനെ ചതിച്ച് കഞ്ചാവ് പൊതി നല്‍കിയ യുവാവിനെ തിരിച്ചറിഞ്ഞു.
തെരുവത്ത് കോയാസ് ലൈനിലെ നിഷാദി(26)നെയാണ് ഖത്തര്‍ പോലിസ് ഇയാള്‍ താമസിക്കാനെത്തിയ മുറിയില്‍ നിന്ന് ഒരാഴ്ച മുമ്പ് രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് സുഹൃത്ത് മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഫഌവര്‍ ആണെന്നും ഇത് ഖത്തറിലെത്തിയാല്‍ ഒരാള്‍ നിന്നെ സമീപിക്കുമെന്നും അപ്പോള്‍ നല്‍കിയാല്‍ മതിയെന്നും പറയുകയായിരുന്നു.
കഞ്ചാവ് നല്‍കിയത് ഉളിയത്തടുക്ക സ്വദേശിയും കാഞ്ഞങ്ങാട് കൊളവയലില്‍ താമസക്കാരനുമായ റബീല്‍ എന്ന ഫൈസലാണെന്നും നിഷാദ് പോലിസിനോട് പറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞു.
ഇതേ തുടര്‍ന്ന് നിഷാദിന്റെ കൂട്ടുകാര്‍ മുംബൈയില്‍ വച്ച് ഫൈസലിനെ പിടികൂടി. വിവരം കാസര്‍കോട് പോലിസിന് കൈമാറിയിട്ടുണ്ട്. നിരവധി കേസിലെ പ്രതിയാണ് ഫൈസലെന്നാണ് സൂചന.
ഇയാളെ കാസര്‍കോട്ടെത്തിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമമാരംഭിച്ചിച്ചുണ്ട്. നിരപരാധിയായ യുവാവിന് കഞ്ചാവ് നല്‍കി ചതിയില്‍പെടുത്തിയത് വ്യ ാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ നിരവധി യുവാക്കളാണ് ഖത്തറിലെ ജയിലില്‍ കഴിയുന്നത്. യുവാക്കളെ വലയിലാക്കി കഞ്ചാവ് മാഫിയകള്‍ സജീവമായിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് ഇവറിയാതെ ലഹരിമരുന്നുകള്‍ ഗള്‍ഫിലേക്ക് കടത്തുന്നുണ്ട്.

RELATED STORIES

Share it
Top