യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസ് ഒളിവിലായിരുന്ന നാലുപേര്‍ പിടിയില്‍

കഴക്കുട്ടം: ടെക്‌നോപാര്‍ക്കിനടുത്ത് യുവാക്കളെ ആക്രമിച്ച് നെഞ്ചക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ നാലു പ്രതികള്‍ അറസ്റ്റിലായി. കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിക്ക് പുറകുവശം ജസീല മന്‍സിലില്‍ ജാസിം ഖാന്‍ (25), അരശുംമൂട് ഊരൂട്ട് പറമ്പ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന അനി എന്നു വിളിക്കുന്ന ശ്യാം സിജി നായര്‍ (35), പോത്തന്‍കോട് ക്രെസന്റ് ഓഡിറ്റോറിയത്തിനു സമീപം മൈപറമ്പില്‍ ഷിയാസ് (27), പോത്തന്‍കോട് കാരുക്കോണത്ത് ഷീബ മന്‍സിലില്‍ അജ്മല്‍ഷാ (24) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ ശ്യാം സിജി നായര്‍ കഴക്കൂട്ടം ബിസിക്—സ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിയ കേസിലും, അരശുംമൂട്ടിലെ ചുമട്ട് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഈ കേസുകളില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും അക്രമങ്ങള്‍ നടത്തിയതെന്ന് പോലിസ് പറഞ്ഞു.
കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം കഴകുട്ടം ഇന്‍സ്—പെക്ടര്‍ എസ്എച്ച്ഒ എസ്‌വൈ സുരേഷ്, എസ്‌ഐമാരായ സുധീഷ് കുമാര്‍ വിഎസ്, ഷാജി, റോയ്, എഎസ്‌ഐ ജസ്റ്റിന്‍ മോസസ്, സിപിഒമാരായ പ്രസാദ്, സുരേഷ്—കുമാര്‍, അര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top