യുവാക്കളെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘം

വൈപ്പിന്‍: ഞാറക്കല്‍ അസീസി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ഫോര്‍ട്ട്‌വൈപ്പിന്‍ സ്വദേശി പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍ (18) എന്നിവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത് ക്വട്ട്വേഷന്‍ സംഘമെന്ന് ഞാറക്കല്‍ പോലിസ് പറഞ്ഞു. നാലുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
മാര്‍ഷലിന്റെ സഹോദരിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തിയിരുന്ന ഞാറക്കല്‍ സ്വദേശിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ കുറച്ചുനാള്‍ മുമ്പ് മാര്‍ഷല്‍ താക്കീത് ചെയ്യുകയും ഇത് കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നത്രേ. തുടര്‍ന്ന് പോലിസ് കേസായതോടെ രണ്ടു കൂട്ടുരുടേയും രക്ഷിതാക്കള്‍ സ്റ്റേഷനില്‍ എത്തി പ്രശ്‌നം പറഞ്ഞു തീര്‍ത്തു. എന്നാല്‍ വൈരാഗ്യം വിടാതെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഏല്‍പ്പിച്ച ക്വട്ടേഷന്‍ സംഘമാണ്  മാര്‍ഷലിനെയും കൂട്ടുകാരനെയും ആക്രമിച്ചതെന്ന് പോലിസ് സൂചന നല്‍കി. പ്രതികള്‍ ഒളിവിലാണെന്ന് അന്വേഷണ ചുമതലയുള്ള ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ അറിയിച്ചു.

RELATED STORIES

Share it
Top