യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവം: അന്വേഷണത്തിന് ഉത്തരവ്‌

കൊച്ചി: തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് കാറില്‍ യാത്രചെയ്യുകയായിരുന്ന വ്യവസായികളായ യുവാക്കളെ വരാപ്പുഴ എസ്‌ഐ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവം എറണാകുളം ജില്ലാ പോലിസ് മേധാവി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വരാപ്പുഴ എസ്‌ഐ ദീപക് ഏപ്രില്‍ 13ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ നേരിട്ട്് ഹാജരായി വിശദീകരണം എഴുതി സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
അന്വേഷണ റിപോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണം. ഹൈവേ പോലിസാണ്  യുവാക്കളുടെ കാര്‍ പിന്തുടര്‍ന്നു പിടികൂടി വരാപ്പുഴ എസ്‌ഐക്ക് കൈമാറിയത്. വാഹനം ഓടിച്ചിരുന്നവര്‍ മദ്യപിക്കുകയോ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. വരാപ്പുഴ സ്വദേശി കെ സി ജോസഫാണ് പരാതി നല്‍കിയത്.

RELATED STORIES

Share it
Top