യുവാക്കളുടെ ആക്രമണം: 34 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

പാട്‌ന: ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ഒരു കൂട്ടം യുവാക്കളുടെ അതിക്രമം. ബിഹാറിലെ ത്രിവേണിഗഞ്ചിലെ ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് നേരെയാണ്് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 34 പെണ്‍കുട്ടികളെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ സ്‌കൂളില്‍ അതിക്രമിച്ചു കയറിയ യുവാക്കളെ വിദ്യാര്‍ഥിനികള്‍ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് അപമര്യാദയായി പെരുമാറുകയും ഇതു ചെറുത്ത പെണ്‍കുട്ടികളെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്നു യുവാക്കള്‍ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയുമൊപ്പം സ്‌കൂളിലെത്തുകയും ടീച്ചര്‍മാരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഘവും പെണ്‍കുട്ടികളെ മര്‍ദിച്ചതായി അവര്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസ് എടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

RELATED STORIES

Share it
Top