യുവരാജ് സിങ് ട്വന്റി-20 ലോകകപ്പ് സെമിയില്‍ കളിക്കില്ല

yuvraj
ന്യൂഡല്‍ഹി; മികച്ച ഫോമിലുള്ള യുവരാജ് സിങ്് ട്വന്റി-20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമി ഫൈനലില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് യുവിയെ പിന്‍മാറ്റം. യുവരാജിന് പകരം മനേഷ് പാണ്ഡ്യ ടീമിന് വേണ്ടി കളിക്കും.
മൊഹാലിയില്‍ നടന്ന ആസ്‌ത്രേലിയക്കെതിരായ മല്‍സരത്തില്‍ യുവിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇന്ന് നടന്ന ഫിറ്റനസ് ടെസ്റ്റിലാണ് യുവിയുടെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ തന്നെ യുവി സെമിയില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടീം മാനേജര്‍ രവി ശാസ്ത്രിക്ക് യുവരാജിന് പകരം ടീമില്‍ അജിങ്ക്യാ രഹാനെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നേരത്തെ ഉണ്ടായിരുന്നു. നാളെയാണ് സെമിഫൈനല്‍.  മോശം ഫോമിനെ തുടര്‍ന്ന് യുവരാജ് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇതിനു മുമ്പ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്നും യുവി ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു.

RELATED STORIES

Share it
Top