യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പിടിയില്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കന്റോണ്‍ മെ ന്റ് പോലിസാണ് അറസ്റ്റ് ചെ യ്തത്. മനു (25), അഖില്‍ എസ് നായര്‍ (28), ഗോവിന്ദ് (29), വിഷ്ണു (28), ഹരികൃഷ്ണന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കത്തക്ക കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പിടികൂടിയ അഞ്ചുപേരെയും ജാമ്യത്തി ല്‍ വിട്ടതായി കന്റോണ്‍മെന്റ് പോലിസ് അറിയിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തിരുന്നു.
ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ശശി തരൂരിന്റെ ഓഫിസിനു നേരെ കരിഓയില്‍ ഒഴിക്കുകയും ഓഫിസിനു മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ശശി തരൂരിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലിസ് തീരുമാനിച്ചു. യാത്രകളില്‍ അദ്ദേഹത്തിന് പോലിസ് വാഹനത്തിന്റെ അകമ്പടി അനുവദിക്കുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top