യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്‌സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സര്‍ക്കാര്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാ ര്‍. കേസില്‍ വിചാരണ നടപടി വൈകിപ്പിക്കാനാണ് ഇത്തരമൊരു ആവശ്യവുമായി ദിലീപ് ഹരജി നല്‍കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഹരജി ജൂൈല  നാലിന് പരിഗണിക്കാ ന്‍ മാറ്റി. കേസിലെ പ്രതികള്‍ പറഞ്ഞ നുണയുടെ അടിസ്ഥാനത്തിലാണു തന്നെ പ്രതിയാക്കിയതെന്നും സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും ആരോപിച്ചാണു ദിലീപ് സിബിഐ അന്വേഷണ ഹരജി നല്‍കിയത്. എന്നാല്‍ വിചാരണാ തിയ്യതി നിശ്ചയിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 26നു പരിഗണിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ഇത്തരമൊരു ഹരജി വിചാരണ വൈകിപ്പിക്കാനാണെന്നും സര്‍ക്കാ ര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച സംഭവത്തി ല്‍ അന്വേഷണ സംഘം ആദ്യം നല്‍കിയ കുറ്റപത്രത്തിലെ വിവരങ്ങള്‍ക്ക് കടകവിരുദ്ധമായാണ് തന്നെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം നല്‍കിയതെന്നും ഡിജിപിയടക്കം ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഈ കേസില്‍ നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും ദിലീപിന്റെ ഹരജിയില്‍ പറയുന്നു. ശരിയായ അന്വേഷണവും ന്യായമായ വിചാരണയും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണെന്നു സുപ്രിംകോടതി പറഞ്ഞിട്ടുണ്ടെന്നും  സത്യം പുറത്തു വരാന്‍ കേസ് സിബിഐക്കു വിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top