യുവദമ്പതികളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: കനേഡിയന്‍ ജോബ് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവദമ്പതികളില്‍ നിന്നു പ ണം തട്ടിയ കേസില്‍ ഒരാള്‍ അ റസ്റ്റില്‍. മാപ്രാണം സ്വദേശികളായ യുവദമ്പതികളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീംകുളങ്ങര വീട്ടില്‍ രഞ്ജിത്തി(27)നെ ഇരിങ്ങാലക്കുട സിഐ എം കെ സുരേഷ്‌കുമാറും സംഘവും ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2016ലാണ് പരാതിക്കിടയായ സംഭവം. വരന്തരപ്പിള്ളി പോലിസ് സ്‌റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അന്വേഷണം ഇരിങ്ങാലക്കുട പോലിസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി, സിഐ എം കെ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃ ത്വത്തില്‍ എസ്‌ഐമാരായ കെ എസ് സുശാന്ത്, തോമസ് വടക്കന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ പ്രതാപ ന്‍, മുരുകേഷ് കടവത്ത്, രമേഷ് കെ ഡി, അരു ണ്‍, എം എസ് വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരു ന്നു അന്വേഷണം. പ്രതി വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവിധ എംബസികളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കാനഡയില്‍ മാസംതോറും ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലിയും ഫാമിലി വിസയും ശരിയാക്കിത്തരാമെന്നു പരാതിക്കാരോട് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്പോഴായി ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളില്‍ നിന്നു പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പു നടത്തിയത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്ന ദമ്പതികള്‍ രഞ്ജിത്തിനെ കാണാന്‍ ശ്രമം നടത്തിയപ്പോള്‍ പ്രതി നാട്ടില്‍ നിന്നു മുങ്ങുകയായിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ വിസ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നും വെളിവായി. വിദേശത്തേക്കു കടന്ന പ്രതിയെ പിടികൂടുന്നതിനായി ഇന്ത്യയിലെ മുഴുവന്‍ എയര്‍പോര്‍ട്ടിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ സ്വകാര്യ ആവശ്യത്തിനായി പ്രതി നാട്ടില്‍ വരാന്‍ സാധ്യതയുള്ളതായി അന്വേഷണസംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ പിടിയിലാവുമെന്ന സൂചന കിട്ടിയതിനാല്‍ പ്രതി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിനെ തുടര്‍ന്നാണ് പോലിസ് പിടിയിലായത്. ശ്രീലങ്കയില്‍ നിന്നാണ് പ്രതി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പ്രതി പോലിസിനോട് സമ്മതിച്ചു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളിലെ നിശാ ക്ലബ്ബുകളില്‍ നിത്യസന്ദര്‍ശനം നടത്തുന്നതാണ് ഇയാളുടെ രീതി. വിദ്യാസമ്പന്നരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തേടിപ്പിടിച്ചാണ് ഇയാള്‍ തട്ടിപ്പിനായി സമീപിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ സഹായം തട്ടിപ്പിനു ലഭിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top