യുവതി പൊള്ളലേറ്റു മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ചെറുതുരുത്തി: ദേശമംഗലത്തു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മരിച്ച റിനിയുടെ ഭര്‍ത്താവ് വെങ്കട എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു, അമ്മ കാളി എന്നിവരെയാണ് ക്രൈംബ്രാഞ്ച്, ചെറുതുരുത്തി പോലിസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷെല്‍ബി ഫ്രാന്‍സിസും ചെറുതുരുത്തി എസ്‌ഐ ശെയ്ഖ് അമീദും സംഘവുമാണ് ഇവരെ ദേശമംഗലം കൊണ്ടയൂരിലുള്ള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം ധനുവച്ചപുരം നെടിയന്‍കോട് വീട്ടില്‍ റൂബിയുടെ മകള്‍ റിനിക്ക് മാര്‍ച്ച് അഞ്ചിനാണു ഗുരുതരമായി പൊള്ളലേറ്റത്. മാര്‍ച്ച് 18ന് റിനി മരിക്കുകയും ചെയ്തു. റിനി സ്വയം മണ്ണെണ ഒഴിച്ച് തീക്കൊളുത്തിയതാണെന്നാണ് പോലിസിന്റെ മൊഴിയിലുള്ളത്. എന്നാല്‍ മകളുടെ മരണമൊഴി പോലിസ് തിരുത്തിയെന്നും റിനി മാധ്യമങ്ങള്‍ വഴി ആരോപിച്ചതോടെയാണു കേസിന് പുതിയ വഴിത്തിരിവുണ്ടായത്.

RELATED STORIES

Share it
Top