യുവതി തൂങ്ങിമരിച്ച നിലയില്‍: അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വദേശിനി ജലീന എന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണത്തിന് ഉന്നത ഉ—ദ്യോഗസ്ഥനെ നിയോഗിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി ജലീനയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. മാര്‍ച്ച് 20നാണ് ജലീനയെ തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലിസ് എത്തിയത്. എന്നാല്‍, മൃതദേഹത്തില്‍ ചില മുറിവുകളുണ്ടെന്നും ഭര്‍തൃവീട്ടില്‍ നിന്ന് തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് മകള്‍ പരാതി പറഞ്ഞിരുന്നതായും ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹരജി നല്‍കിയത്.

RELATED STORIES

Share it
Top