യുവതി ട്രയിനില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിമുബൈ: എല്‍ടിടി- വിശാഖപട്ടണം എക്‌സ്പ്രസ്സില്‍ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി.മുബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്.ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കൂഞ്ഞിനുമാണ് യുവതി ജന്മം നല്‍കിയത്.
പ്രസവ വേദന അനുഭവപെട്ടപ്പോള്‍ യുവതിക്ക് ട്രയിനില്‍ തന്നെ സൗകര്യം അനുവദിച്ച് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുബൈ ഘാട്ട് കോപ്പര്‍ സ്വദേശിനിയായ യുവതിയുടെ പേര് സല്‍മാ തബസ്സും എന്നാണ്. തുടര്‍ന്ന് റെയില്‍വെയുടെ നേതൃത്വത്തില്‍ തന്നെ സല്‍മയെയും കുഞ്ഞുങ്ങലെയും ആശുപത്രിയില്‍ എത്തിച്ചു.മൂവരുടെയും ആരോഗ്യ നില തൃപ്തിഘരമാണ്.

RELATED STORIES

Share it
Top