യുവതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: കല്യാണ ഹാളില്‍ കുഞ്ഞിന്റെ അരപവന്‍ തൂക്കമുള്ള കൈചെയിന്‍ മോഷ്ടിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന യുവതിയെ രണ്ടു ദിവസത്തേയ്ക്ക് മഞ്ചേശ്വരം പോലിസിന്റെ കസ്റ്റഡിയില്‍ വിട്ടു. ഉള്ളാള്‍ കോടിക്കര ഗ്രൗണ്ട് റോഡിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ മിന്നത്തി(30)നെയാണ് കസ്റ്റഡിയില്‍ വിട്ടത്.  കഴിഞ്ഞ മാസം 29ന് കുഞ്ചത്തൂരിലെ ഒരു ഹാളില്‍ നടന്ന കല്യാണത്തിനിടയിലാണ് പൈവളിഗെ സ്വദേശിനിയായ ഖമറുന്നീസയുടെ കുഞ്ഞിന്റെ കൈയില്‍ നിന്നു ചെയിന്‍ കവര്‍ന്നത്. മറ്റേതെങ്കിലും കേസില്‍ ബന്ധം ഉണ്ടോയെന്ന് അറിയാനാണ് മഞ്ചേശ്വരം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.

RELATED STORIES

Share it
Top