യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

സുല്‍ത്താന്‍ ബത്തേരി: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിെച്ചന്ന പരാതിയില്‍ പോലിസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ സിപിഎം പ്രതിനിധിയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു. നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പനാണു പാര്‍ട്ടി നിര്‍ദേശ പ്രകാരം പ്രസിഡന്റ് സ്ഥാനവും ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സ്ഥാനവും രാജി വച്ചത്.
ഗ്രാമപ്പഞ്ചായത്തില്‍ നിന്നു വീട് അനുവദിച്ചു കിട്ടുന്നതിന് തന്നോട് പല തവണ ശാരീരികമായി വഴങ്ങിക്കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്നു വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണു യുവതിയുടെ പരാതി. വീട്ടില്‍ക്കയറി പീഡിപ്പിച്ചുവെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകീട്ടോടെ അമ്പലവയല്‍ പോലിസ് കറപ്പനെതിരേ കേസെടുത്തിരുന്നു. ഇന്നലെ രാവിലെ 10ഓടെ കറപ്പന്‍ രാജിക്കത്ത് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.
പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കറപ്പനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍െപ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

RELATED STORIES

Share it
Top