യുവതിയെ പീഡിപ്പിച്ചു;ഇന്ത്യന്‍ യോഗാ ഗുരുവിന് സിങ്കപ്പൂരില്‍ 9 മാസം തടവ്സിങ്കപ്പൂര്‍: യുവതിയെ പീഡിപ്പിച്ചതിന് ഇന്ത്യക്കാരനായ യോഗ ഗുരുവിന് സിങ്കപ്പൂരില്‍ ഒന്‍പത് മാസം തടവ് ശിക്ഷ. യോഗാ ഗുരു രാകേഷ് കുമാര്‍ പ്രസാദിനെയാണ് സിങ്കപ്പൂര്‍ കോടതി ഒന്‍പത് മാസം തടവിന് ശിക്ഷിച്ചത്. കൂടാതെ ആയിരം സിങ്കപ്പൂര്‍ ഡോളര്‍ പിഴയടക്കാനും കോടതി ഉത്തരവായി. യുവതിക്ക് നേരെ ബലപ്രയോഗം നടത്തുകയും ലൈംഗീകമായി അതിക്രമത്തിന് മുതിര്‍ന്നതിനുമാണ് ഇയാളെ സിങ്കപ്പൂര്‍ കോടതി ശിക്ഷിച്ചത്.2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളുടെ അസിസ്റ്റന്റ് മാനേജരായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

RELATED STORIES

Share it
Top