യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

പള്ളിക്കല്‍: വഴിയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ  കോടതി റിമാന്‍ഡ് ചെയ്തു.
മൂന്നിയൂര്‍ ചേളാരി സ്വദേശി പൂതേരി വളപ്പില്‍ ബാലത്ത് വീട്ടില്‍  ഷാജന്‍ (38) ആണ് റിമാന്‍ഡിലായത്. ഇയാള്‍ വള്ളിക്കുന്ന് കമ്മിറ്റി ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.  കഴിഞ്ഞ 26ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലേമ്പ്ര സ്വദേശിയായ യുവതി വൈകിട്ട് കാക്കഞ്ചേരി കിന്‍ഫ്രയുടെ സമീപത്തുള്ള റോഡിലൂടെ നടന്ന് പോകവേ റോഡരികില്‍ പതുങ്ങിയിരുന്ന യുവാവ് യുവതിയ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി യുവാവിനെ തള്ളിമാറ്റി ബഹളം വെച്ചതോടെ പ്രതി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം എസ്‌ഐ സി കെ നാസര്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയതു. പ്രതി രക്ഷപ്പെട്ട ബൈക്കിന്റെ നമ്പര്‍ യുവതി പോലിസിന് നല്‍കിയതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകരമായതെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top