യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റിരോഹ്തക്: ഹരിയാനയിലെ റോഹ്തകില്‍ യുവതിയെ ഏഴു പേര്‍ ചേര്‍ന്ന് മൃഗീയമായി ബലാല്‍സംഗം ചെയ്തശേഷം ശരീരത്തിലൂടെ കാര്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തി. യുവതി ജോലിക്കു പോവുന്ന സമയം ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് വിവരം. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റൈ ദേഷ്യം തീര്‍ക്കാന്‍ അയല്‍വാസിയായ സുമിത് ആണ് തന്റെ മകളെ കൊലപ്പെടുത്തിയതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. വിവാഹത്തിന് സമ്മതിക്കാത്ത യുവതിയെ സുമിത് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. മെയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഹ്തകിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നും യുവതിയുടെ മൃതദേഹം ഇന്നു കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയശേഷം യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. യുവതി തിരിച്ചറിയപ്പെടാതിരിക്കാന്‍ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്ന നിഗമനത്തിലാണ് പോലീസ്. നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ നാലു പ്രതികളുടെയും വധസിക്ഷ സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

[related]

RELATED STORIES

Share it
Top