യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഒരാള്‍ കസ്റ്റഡിയില്‍



ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം വാടകക്ക് താമസിക്കുകയായിരുന്ന പുഷ്പകുമാരി(35)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെത്തു.
യുവതിയുടെ മൃതദേഹം മറവുചെയ്യുന്നതിനായി വേണു പള്ളിപ്പാട് സ്വദേശിയായ ഒരാളെ വിളിച്ചുവരുത്തിയിരുന്നു. ഇയാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വേണുവിനെ കസ്റ്റഡിയിലെടത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

RELATED STORIES

Share it
Top