യുവതിയെ ആസിഡ് ഒഴിച്ച് കൊന്നയാളുടെ ജീവപര്യന്തം ശരിവച്ചു

കൊച്ചി: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. വെങ്ങോലയിലെ പരീത് എന്നയാളുടെ ഭാര്യ ഹവ്വയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വെങ്ങോല കാലകാട്ടപറമ്പില്‍ വീട്ടില്‍ ബിജുവിന്റെ ശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
2002 ജനുവരി 15നായിരുന്നു സംഭവം. പൊള്ളലേറ്റ ഹവ്വ ചികില്‍സയിലിരിക്കെ 2002 ഏപ്രില്‍ 19നു മരിച്ചു. ബിജുവാണ് ആസിഡ് ഒഴിച്ചതെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് ഹവ്വ മരണമൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെയും മറ്റു നിരവധി തെളിവുകളുടെയും അടിസ്ഥാനത്തില്‍ 2010 ആഗസ്ത് 31ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബിജുവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതു ചോദ്യംചെയ്താണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

RELATED STORIES

Share it
Top