യുവതിയെ അബോധാവസ്ഥയില്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തി

വെള്ളമുണ്ട: യുവതിയെ ആക്രമിക്കപ്പെട്ട നിലയില്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തി. വാരാമ്പറ്റ കാഞ്ഞായി മുഹമ്മദിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ യുവതിയെ കണ്ടത്. മുഹമ്മദിന്റെ മുന്‍ ഭാര്യ കണ്ണൂര്‍ ചൊക്ലി ഷരീഫ(40)യെയാണ് വിവസ്ത്രയായും തലയ്ക്കു പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. വീട്ടില്‍ രാത്രിയില്‍ ആരും താമസിച്ചിരുന്നില്ലെന്നാണ് മുഹമ്മദ് പറയുന്നത്. യുവതിയുമായി വേര്‍പിരിഞ്ഞ ഇയാള്‍ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ രാവിലെ നാട്ടുകാര്‍ മുറ്റത്ത് വീട്ടുസാധനങ്ങള്‍ ഇറക്കിവച്ചതു കണ്ട് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടത്. വെള്ളമുണ്ട സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ ഏര്‍പ്പാട് ചെയ്തു.

RELATED STORIES

Share it
Top