യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന്

മട്ടാഞ്ചേരി: ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായതായി പരാതി. കരുവേലിപ്പടി ചൂലേഴത്ത് പറമ്പില്‍ അനീഷിന്റെ ഭാര്യ ഷെജില(22), ഇവരുടെ മകള്‍ മൂന്നര വയസ്സുകാരി ഹയ ഫാത്തിമ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലിനും വൈകീട്ട് നാലിനുമിടയില്‍ കാണാതായതായി കാണിച്ച് പിതാവ് സിദ്ധീഖ് തോപ്പുംപടി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് അനീഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ തോപ്പുംപടി പോലിസിനെ 0484 2224033 എന്ന നമ്പറില്‍ അറിയിക്കുക.

RELATED STORIES

Share it
Top