യുവതിയുമായി മണിക്കൂറുകള്‍ ചിലവഴിക്കുന്നു,ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം;ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ
വെട്ടികൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രധാനപ്രതി ആകാശ് തില്ലങ്കേരിക്ക് പോലീസ് വഴിവിട്ട സഹായം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ ആകാശ് തില്ലങ്കേരിക്ക് കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയുമായി മണിക്കൂറുകള്‍ ചിലവഴിക്കാന്‍ അവസരം നല്‍കുന്നതായി സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി.യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും ശുഹൈബ് വധക്കേസ് പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. 3 ദിവസങ്ങളില്‍ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും ആരോപണം. പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. സിപിഎമ്മിന്റെ എല്ലാ വിധ പിന്തുണയും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

RELATED STORIES

Share it
Top