യുവതിയുടെ സത്യപ്രസ്താവനയുടെ പകര്‍പ്പ് പുറത്ത്

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസില്‍ സഭാ നേതൃത്വത്തിനു നല്‍കിയ പരാതിക്കൊപ്പം സമര്‍പ്പിച്ച യുവതിയുടെ സത്യപ്രസ്താവനയുടെ പകര്‍പ്പ് പുറത്തായി. കുമ്പസാര രഹസ്യം ചോര്‍ത്തിയത് പത്തു വര്‍ഷം മുമ്പാണെന്നും അഞ്ച് വൈദികരെ കൂടാതെ മറ്റു നാലു പേരും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും സത്യപ്രസ്താവനയിലുണ്ട്.
മൂത്ത മകന്റെ മാമോദീസ ചടങ്ങിനു മുന്നോടിയായി നടത്തിയ കുമ്പസാരമാണ് ചൂഷണത്തിന് ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാള്‍ വഴി മറ്റു വൈദികര്‍ ഇതറിഞ്ഞതാണ് ലൈംഗിക ചൂഷണത്തിലേക്ക് നയിച്ചത്. ഫാ. എബ്രഹാം വര്‍ഗീസ് എന്ന സോണിയുമായി വിവാഹത്തിനു മുമ്പ് തനിക്ക് പ്രണയമുണ്ടായിരുന്നു. വിവാഹത്തിനു ശേഷവും ആ ബന്ധം തുടര്‍ന്നു. തന്റെ ജൂനിയറായിരുന്ന ഫാ. ജോണ്‍സണ്‍ വര്‍ഗീസുമായി 2015ല്‍ സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം അതിരുവിടുകയായിരുന്നു. ഫാ. ജെയ്‌സ് കെ ജോര്‍ജും താനും ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്നു. വീണ്ടും 2015ല്‍ ബന്ധം തുടങ്ങി. ഈ വൈദികനുമായി കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിരവധി തവണ പോയി.
ഫാ. ജോബ് മാത്യുവുമായി കറുകച്ചാലില്‍ ബാലഭവന്‍ കാണുന്നതിനായി പോവുമ്പോഴാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇദ്ദേഹവുമായും നിരവധി തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അധ്യാപകരെ കാണാനുണ്ടെന്നും ആശുപത്രിയില്‍ പോവുകയാണെന്നും പറഞ്ഞാണ് പലപ്പോഴും ഇവര്‍ക്കൊപ്പം പോയിരുന്നത്.
കഴിഞ്ഞ മെയില്‍ നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിക്കൊപ്പമാണ് ഈ സത്യവാങ്മൂലവും സമര്‍പ്പിച്ചിരിക്കുന്നത്.
മെയ് 15ന് മൂന്നു ഭദ്രാസനങ്ങളിലും പരാതി അന്വേഷിക്കാന്‍ കമ്മീഷനുകളെയും സഭാനേതൃത്വം നിയമിച്ചു. എന്നാല്‍, ഇതുവരെയും യുവതിയുടെ മൊഴിയെടുത്തിട്ടില്ല. അതിനിടെ, തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നുകാട്ടി വൈദികനായ ജോണ്‍സണ്‍ വി മാത്യു ഡിജിപിക്ക് പരാതി നല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും വൈദികന്‍ അറിയിച്ചു.

RELATED STORIES

Share it
Top