യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും റിമാന്‍ഡില്‍

ചേര്‍ത്തല:  ഭര്‍തൃ വീട്ടില്‍ യുവതി മരിച്ച കേസില്‍  ഭര്‍ത്താവിനെയും  ഭര്‍തൃമാതാവിനെയും  കോടതി റിമാന്റ് ചെയ്തു. ചേര്‍ത്തല നഗരസഭ 30- ാം വാര്‍ഡില്‍  കുറ്റിപ്പുറത്ത് ചിറയില്‍ കുഞ്ഞുമോന്റെ മകളും  മുട്ടത്തിപ്പറമ്പ്  മുത്തേഴത്ത് വെളി ഷബിന്റ ഭാര്യയുമായ   തസ്‌ലി (22) ആണ്  ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മരണവുമായി ബന്ധപെട്ട്   ഭര്‍ത്താവ് ഷബിന്‍( അന്‍ഷാദ് - 32 )  ഭര്‍തൃമാതാവ് ഐഷ  (53)എന്നിവരാണ് റിമന്‍ഡിലായത്.
അഞ്ചു വര്‍ഷം മുന്‍പാണ്  തസ്‌ലിയെ ഷബിന്‍  വിവാഹം ചെയ്യുന്നത്. ഒരുമാസമായപ്പോഴേക്കും  ഭര്‍തൃവീട്ടുകാരുടെ പീഡനം  മൂലം  മുഹമ്മ പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ   സ്വന്തം വീട്ടിലേയ്ക്ക്  മടങ്ങിപ്പോയ തസ്‌ലിയെ  പിന്നീട്   പ്രശ്‌നം ചര്‍ച്ചചെയ്തു  പരിഹരിച്ച്  ഭര്‍തൃവീട്ടിലെത്തി.
ബന്ധുക്കളില്‍നിന്നും  വീണ്ടും  പീഡനം ഉണ്ടാകുകയും ചേര്‍ത്തല പൊലീസ് സ്റ്റേഷനിലും, മുഹമ്മ പൊലീസ് സ്റ്റേഷനിലുമായി മൂന്നുകേസും തസ്‌ലിയുടെ  മാതാപിതാക്കള്‍ കൊടുത്തു.  കഴിഞ്ഞ മൂന്നുമാസമായി  ഭര്‍ത്താവിന്റ വീട്ടില്‍  രണ്ടുവയസുള്ള  മകന്‍ അല്‍അമനു  മായി കഴിഞ്ഞിരുന്ന തസ്‌ലിയെ   13 ാം തിയതി രാത്രി 8 വരെ  തസ്‌ലിയുടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപെട്ടിരുന്നു. പിന്നീട്  രാത്രി 10ന്  വീടിനുള്ളില്‍ തൂങ്ങിമരിച്ചെന്ന വിവരമാണ്   വീട്ടുകാര്‍ക്ക് ലഭിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതികളെ  ആലപ്പുഴ സബ് ജയിലിലേക്ക് കൊണ്ട് പോയി.

RELATED STORIES

Share it
Top