യുവതിയുടെ ആത്മഹത്യ : ഭര്‍ത്താവ് അറസ്റ്റില്‍ശാസ്താംകോട്ട: ഭര്‍തൃ ഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ ശാസ്താംകോട്ട പോലിസ് അറസ്റ്റ് ചെയ്തു. ചവറ സ്വദേശിനിയായ സൗമ്യ(ജയമോള്‍-28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് പനപ്പെട്ടി സുശീല മന്ദിരത്തില്‍ സുധീഷ്‌കുമാറിനെ പോലിസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ 20നാണ് ജയമോളെ ഭര്‍തൃഗൃഹത്തിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇവര്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ജയമോള്‍ ചവറയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഏറെ വൈകാതെ സുധീഷ്‌കുമാര്‍ ഗള്‍ഫിലേക്ക് പോയി. ദിവസങ്ങള്‍ക്ക് മുമ്പ് സുധീഷ് നാട്ടിലെത്തുകയും ജയമോളുടെ വീട്ടിലെത്തി കൂട്ടികൊണ്ടുപോവുകയുമായിരുന്നു. പിറ്റേദിവസമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇയാളുടെ സഹോദരി സുശീലയേയും കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top