യുവതിക്ക് രക്തം മാറി നല്‍കി; ആശുപത്രിക്ക്എതിരേ കേസ്‌

കൊല്‍ക്കത്ത: ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് തെറ്റായ ഗ്രൂപ്പിലുള്ള രക്തം നല്‍കിയതു കാരണം ഗുരുതരാവസ്ഥയിലായി. സാള്‍ട്ട് ലേക്കിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലാണ് ബൈശാഖി എന്ന 31കാരിക്ക് തെറ്റായ ഗ്രൂപ്പിലുള്ള രക്തം നല്‍കിയത്. അതീവ ഗുരുതരാവസ്ഥയിലായ ഇവരെ വെന്റിലേറ്റില്‍ പ്രവേശിപ്പിച്ചു. എ പോസിറ്റിവ് രക്ത ഗ്രൂപ്പുള്ള യുവതിക്ക് എബി പോസിറ്റീവ് ഗ്രൂപ്പിലുള്ള രക്തമാണ് മാറി നല്‍കിയത്. അടിവയറ്റിലെ വേദന കാരണം ആശുപത്രിയിലെത്തിയതായിരുന്നു യുവതി. എക്ടോപിക് ഗര്‍ഭമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍ അറിയിച്ചു. എ ബി പോസിറ്റീവ് രക്തമാണ് ഭാര്യക്ക് നല്‍കുന്നതെന്ന് നഴ്‌സുമാരില്‍ നിന്നും അറിഞ്ഞപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top