യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാക്കി അടയ്ക്കാന്‍ നീക്കം നടത്തിയിരുന്നു: രാഹുല്‍
kasim kzm2018-10-25T10:01:07+05:30
കൊച്ചി: സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ ചോരവീഴ്ത്തി അശുദ്ധമാക്കി ക്ഷേത്രം അടയ്ക്കാന്‍ നീക്കം നടത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍. ചോരയോ, അശുദ്ധിയാക്കുന്ന മറ്റ് പദാര്‍ഥങ്ങളോ ക്ഷേത്രത്തിനടുത്ത് വീഴുകയാണെങ്കില്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടണമെന്നാണ് ചട്ടം. അതിന് സര്‍ക്കാരിന്റയോ ദേവസ്വംബോര്‍ഡിന്റെയോ അനുവാദം ആവശ്യമില്ലെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുവതികള്‍ ക്ഷേത്രത്തിനുള്ളിലേക്ക് വരുന്ന സാഹചര്യമുണ്ടായാല്‍ രക്തം വീഴ്ത്തുന്നതിനായി 20ഓളം പേര് സന്നിധാനത്ത് സജ്ജരായി നിന്നിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. എല്ലാ പ്രതിഷേധമാര്ഗവും പരാജയപ്പെടുകയാണെങ്കില്‍ അവസാനശ്രമമമെന്ന രീതിയിലാണ് രക്തം വീഴ്ത്തുന്നതിനുള്ള നീക്കങ്ങള്‍ ആലോചിച്ചത്. നവംബര്‍ അഞ്ചിന് വീണ്ടും നടതുറക്കുന്ന സാഹചര്യത്തില്‍ ഇതേ പദ്ധതിയുമായി ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വാമി അയ്യപ്പനോട് തോറ്റിരിക്കുന്നു. പോലിസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചിട്ടും യുവതികള്‍ക്ക് കയറുവാന്‍ സാധിക്കാത്തത് അയ്യപ്പന്റെ വിജയമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ജാതിക്കാര്‍ഡ് ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സവര്‍ണ, അവര്‍ണ വിഭാഗക്കാരെ തമ്മിലടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനകള്‍ ദൗര്‍ഭാഗ്യക—രമാണ്. നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുന്ന സാഹചര്യത്തില്‍ പ്രാര്‍ഥനാ യജ്ഞവുമായി സന്നിധാനത്ത് എത്തുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.