യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വിശ്വാസികളായ വനിതകള്‍ ശബരിമലയിലേക്കു വരില്ല. ഇത്തവണ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ല. ശബരിമലയിലേക്ക് വരുന്നവര്‍ സുഖസൗകര്യങ്ങള്‍ തേടിയെത്തുന്നവരല്ല. പ്രശ്‌നപരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.
അതിനിടെ, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് വിവിധ അയ്യപ്പഭക്ത സംഘടനകളുമായി ഇന്നു ചര്‍ച്ച നടത്തും. അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമിതി, ശബരിമല തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top