യുപി: സാമൂഹികമാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത തടയാന്‍ ഡിജിറ്റല്‍ സേനകള്‍

ലഖ്‌നോ: സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത മൂലമുണ്ടാവുന്ന കൊലപാതകവും അക്രമവും തടയുന്നതിന് ഉത്തര്‍പ്രദേശ് പോലിസ് ഡിജിറ്റല്‍ സേനകള്‍ സജ്ജീകരിക്കുന്നു.
സമൂഹത്തിലെ പ്രമുഖരടങ്ങിയ സേനകള്‍ അപകീര്‍ത്തികരമായതും അഭ്യൂഹങ്ങള്‍ അടങ്ങിയതുമായ പോസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ ജാഗ്രത പാലിക്കും. ഇതിനായി സംസ്ഥാനത്തെ 1,469 പോലിസ് സ്‌റ്റേഷനുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. വിമുക്തഭടന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടങ്ങിയ അംഗങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടാവുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഡിജിറ്റല്‍ സന്നദ്ധഭടന്‍മാര്‍ പ്രാദേശിക പോലിസിനെ വിവരമറിയിക്കും. അതേസമയം തന്നെ യഥാര്‍ഥ വിവരം നാട്ടുകാരെ അറിയിക്കാനും സംവിധാനമുണ്ടാവും. പോലിസ് സ്‌റ്റേഷന്‍തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിനെ ജില്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധിപ്പിച്ചിരിക്കും. ജില്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ യുപി ഡിജിപിയുമായും ബന്ധിപ്പിച്ചിരിക്കും.
പോലിസ് സൂപ്രണ്ടിന് കീഴിലുള്ള ജില്ലാതല കമ്മിറ്റിയായിരിക്കും സന്നദ്ധഭടന്‍മാരെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top