യുപി: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങളെ തടഞ്ഞ ജില്ലാ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നു മാധ്യമങ്ങളെ പുറത്താക്കിയ ജില്ലാ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം. സംസ്ഥാനത്തെ 16 ജില്ലാ മജിസ്‌ട്രേറ്റുമാരെയും 37 ഐഎഎസ് ഓഫിസര്‍മാരെയും സ്ഥലം മാറ്റി.
ദേവി പതന്‍ ഡിവിഷനിലെ പുതിയ ഡിവിഷനല്‍ കമ്മീഷണറായിട്ടാണ് ജില്ലാ മജിസ്‌ട്രേറ്റിനു പുതിയ നിയമനം. കെ വിജയേന്ദ്ര പാണ്ഡ്യനാണ് ഗോരഖ്പൂരിലെ പുതിയ ജില്ലാ മജിസ്‌ട്രേറ്റ്. ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തല്‍സമയ ഫലം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളെ വിലക്കിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ കേന്ദ്രത്തില്‍ നിന്നു പുറത്താക്കി, മണ്ഡലത്തിലെ മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞാല്‍ മാത്രമെ തങ്ങള്‍ പ്രഖ്യാപനം നടത്തൂവെന്നു ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേല പറഞ്ഞിരുന്നു.

RELATED STORIES

Share it
Top