യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ ബിഎസ്പി പിന്തുണക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖൊരക്പുര്‍, ഫുല്‍പുര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതിന് മായാവതിയുടെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ട്.ഇതു സംബന്ധിച്ച് ഉടന്‍തന്നെ ബിഎസ്പി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയേക്കും. ഉപതിരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ ഉയര്‍ന്ന് വരുന്ന സഖ്യമായി ഇതിനെ വിലയിരുത്തുന്നവരും ഉണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ ലോക്‌സഭ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

RELATED STORIES

Share it
Top