യുപി : മുന്‍മന്ത്രി പ്രജാപതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കിലഖ്‌നോ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രജാപതിയുടെ നിര്‍മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടം ലഖ്‌നോ വികസന അതോറിറ്റി പൊളിച്ചുനീക്കി. ആഷിയാന മേഖലയില്‍ നിയമവിരുദ്ധമായി പണിയുന്ന കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. പ്രജാപതിക്ക് വീടുവയ്ക്കാന്‍ നല്‍കിയ സ്ഥലത്താണ് മൂന്നുനില കെട്ടിടം പണിയാനാരംഭിച്ചത്. ലഖ്‌നോ വികസന അതോറിറ്റിക്ക് നല്‍കിയ പ്ലാനില്‍ മാറ്റംവരുത്തിയാണ് വ്യാപാര സ്ഥാപനം പണിതുയര്‍ത്തിയതെന്ന് അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. പ്രജാപതിയുടെ അനധികൃത കെട്ടിട നിര്‍മാണം സംബന്ധിച്ച് ജൂണ്‍ 19ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കോടതി എല്‍ഡിഎക്കും നിര്‍ദേശം നല്‍കിയിരുന്നു.

RELATED STORIES

Share it
Top