യുപി മുഖ്യമന്ത്രി ഓഫിസിനെ ലോകായുക്തയ്ക്ക് കീഴിലാക്കാന്‍ ഹരജി

ന്യൂഡല്‍ഹി: ലോകായുക്തയ്ക്കു കീഴില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഒാഫിസിനെയും കൊണ്ടുവരുന്നതിനു നിയമം ഭേദഗതി ചെയ്യാന്‍ യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ ഹരജി.
ഉത്തര്‍പ്രദേശ് ലോകായുക്ത നിയമം 1975ന്റെ നിലവിലെ അവസ്ഥ ദുര്‍ബലമാണെന്നു ഹരജിക്കാരനായ അഭിഭാഷകന്‍ ശിവകുമാര്‍ ത്രിപാഠി പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
നിയമം ഭേദഗതി ചെയ്ത് മുഖ്യമന്ത്രിയെയും ലോകായുക്തയ്ക്കു കീഴില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. സംസ്ഥാന കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന നിയമത്തിനു കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍, ബോര്‍ഡുകള്‍, കമ്മീഷനുകള്‍ എന്നിവയെയും ലോകായുക്തയ്ക്കു കീഴില്‍ കൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top