യുപി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ലക്‌നോ: വിലക്കുറവിനെതിരേ ശക്തമായ പ്രതിഷേധവുമായി യുപിയിലെ ഉരുളക്കിഴങ്ങു കര്‍ഷകര്‍. ഉത്തര്‍പ്രദേശ് നിയമസഭയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും വസതിക്കു മുന്നില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.സംഭവവുമായി ബന്ധപ്പെട്ട ഒരു സബ് ഇന്‍സ്‌പെക്ടറേയും നാല് കോണ്‍സ്റ്റബിള്‍മാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചാണ് നടപടി.

നൂറുകിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങുവില നിശ്ചയിച്ചതാണ് പ്രതിഷേധം ശക്തമാക്കിയത്. താങ്ങുവില ആയിരം രൂപയാക്കണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള വിധാന്‍ സഭാ മാര്‍ഗ്, കാളിദാസ് മാര്‍ഗ് എന്നിവിടങ്ങളില്‍ ഇരുട്ടിന്റെയും മഞ്ഞിന്റെയും മറപറ്റിയാണ് കര്‍ഷകര്‍ കടന്നത്. ഇരു പാതകളിലും ഇവര്‍ വലിച്ചെറിഞ്ഞ നൂറുകണക്കിനു ഉരുളക്കിഴങ്ങുകള്‍ വാഹനങ്ങള്‍ കയറി ചതഞ്ഞരഞ്ഞ് വൃത്തികേടാവുകയും ചെയ്തു.

RELATED STORIES

Share it
Top