യുപി ട്രെയിന്‍ അപകടം: രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു പോവുകയായിരുന്ന ന്യൂ ഫറക്ക എക്‌സ്പ്രസ് പാളംതെറ്റിയതില്‍ രണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണത്തില്‍ തെറ്റായ മുന്നറിയിപ്പ് കാരണമാണ് അപകടമുണ്ടായതെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണു വടക്കന്‍ റെയില്‍വേ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ബച്ചര്‍വ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ വിനോദ്കുമാര്‍ ശര്‍മ, അമര്‍നാഥിലെ കുഡന്‍ഗഞ്ച് ഇലക്ട്രിക്കല്‍ സിഗ്നല്‍ മെയ്ന്റനറുമാണ് സസ്‌പെന്‍ഷനിലായത്. ഫറാക്ക എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ചുപേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉണ്ടായ അപകടത്തില്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളംതെറ്റിയത്.

RELATED STORIES

Share it
Top