യുപി ഏറ്റുമുട്ടല്‍ കൊല സിബിഐ അന്വേഷിക്കണം: ജമാ അത്ത് കൗണ്‍സില്‍

കൊല്ലം: യോഗി ആദിത്യനാഥ് അധികാരത്തില്‍ ഒരു വര്‍ഷം പിന്നിട്ട യുപിയില്‍ ആയിരത്തിലധികം പോലിസ് ഏറ്റുമുട്ടലുകളില്‍ 50ല്‍ പരം ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ മരിക്കാനിടയായിതിനെ കുറിച്ച് സമഗ്രമായ സിബിഐ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് കേരള മുസ്്‌ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ജഹാംഗീര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെളളലഭ്യത ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും രോഗിയുടെ കൈപിടിച്ച് തിരിച്ച ജീവനക്കാരനെ പിരിച്ചുവിടണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സിദ്ധിഖ് ഇംപീരിയല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നജുമുദ്ദീന്‍ അഹമ്മദ്, പറമ്പില്‍ സുബൈര്‍, ശാസ്താംകോട്ട അബ്ദുള്‍ റഷീദ്, അഞ്ചല്‍ ഇബ്രാഹിം, ഉമയനല്ലൂര്‍ കാസിംപിളള, ശൂരനാട് സൈനുദ്ദീന്‍, അച്ചുമഠം ജവാദ് ഹുസൈന്‍, പോരുവഴി സൈനുദ്ദീന്‍ കുഞ്ഞ്, നൗഫല്‍ യഹിയ, ബദ്ദറുദ്ദീന്‍ ചക്കുവളളി, അന്‍സര്‍ കിടങ്ങനഴികം, സൈനുദ്ദീന്‍ തഴവാശ്ശേരി, ഷിബു റാവുത്തര്‍, സനല്‍ സത്താര്‍, നൗഷാദ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു. ശൂരനാട് സൈനുദ്ദീന്‍ ജനറല്‍ കണ്‍വീനറായി ഏഴ് അഡ്‌ഹോക്ക് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top